Description
ജയദുര്‍ഗ്ഗ, വനദുര്‍ഗ്ഗ, സന്താനദുര്‍ഗ്ഗ, മഹിഷാസുമനര്‍ദിനി, ത്രിപുരസുന്ദരീ, അന്നപൂര്‍ണ്ണേശ്വരി, അംബ, സ്വയംവരപാര്‍വ്വതി, സരസ്വതി, ശാരദ, ഭദ്രകാളി, മഹാലക്ഷ്മി, ഭൂവനേശ്വരി, ത്വരിത മുതലായ ദേവിമാരുടെ ഇരുപത്തഞ്ചോളം അര്‍ത്ഥസഹിതം ധ്യാനങ്ങള്‍ ചേര്‍ത്തിരിയ്ക്കുന്നു. ലളിത, പഞ്ചരത്നം, അംബാപഞ്ചരത്നം, ഭഗവത്യഷ്ടകം, അംബാഷ്ടകം, ശീതളാഷ്ടകം, സരസ്വതീപഞ്ചകം, മഹാസരസ്വ ത്യഷ്ടകം, ശാരദാഭുജംഗപ്രയാതം, സുപ്രഭാതം, സ്വയംവരസ്തവം, കാളികാഷ്ടകം, ഭദ്രകാള്യഷ്ടകം, അഷ്ടലക്ഷ്മിസ്തോത്രം മുതലായ നാല്പതോളം സ്തോത്രങ്ങള്‍. ദേവീഭാഗവതത്തെക്കുറിച്ച് എട്ടു താളുക (പേജുകള്‍) ളിലുളള വിശദീകരണം, ദേവ്യുപനിഷത്ത്, ശാക്തേയാഗമങ്ങള്‍, ദേവീമാഹാത്മ്യം എന്നീ വിഷയങ്ങള്‍ ചേര്‍ത്തിരിയ്ക്കുന്നു. മുപ്പതോളം ദേവിമാരുടെ ഋഷിഛന്ദോദേവതകളോടുകൂടിയ മൂലമന്ത്രങ്ങളും; ദുര്‍ഗ്ഗാസൂക്തം, ദേവീസൂക്തം, സരസ്വതിസൂക്തം, ഗായത്രീമന്ത്രങ്ങള്‍, വന്ദനശ്ലോകങ്ങള്‍ എന്നിവയും ദേവിയുടെ എഴുപതോളം സ്തോത്രങ്ങളുടെ പട്ടികയും കേരളത്തിലെ ജില്ലതിരിച്ചും 1200-ഓളം ക്ഷേത്രങ്ങളുടെ പട്ടികയും ചേര്‍ത്തിരിയ്ക്കുന്നു.
Reviews
There are no reviews yet.